d
കൊല്ലം എസ്.എൻ കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകർ ഹാൻഡ് സാനിറ്റൈസർ നിർമ്മാണത്തിൽ

കൊല്ലം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ എസ്.എൻ കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകർ സാനിറ്റൈസർ നിർമ്മിച്ച് കൊല്ലം വിക്ടോറിയ ആശുപത്രിക്ക് കൈമാറി. വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഉപയോഗിക്കാൻ ആവശ്യത്തിന് സാനിറ്റൈസർ ഇല്ലെന്ന് മനസിലാക്കിയാണ് കോളേജ് ലാബിൽ കൂടുതലായി നിർമ്മിച്ചത്. കെമിസ്ട്രി വിഭാഗം മേധാവി ഡോ.വി.എൽ.പുഷ്പയുടെ നേതൃത്വത്തിലാണ് അദ്ധ്യാപകർ സാനിറ്റൈസർ നിർമ്മാണത്തിന് തയ്യാറായത്. കോളേജിലെ അദ്ധ്യാപകർക്ക് നൽകുക എന്നതായിരുന്നു ലക്ഷ്യം. അപ്പോഴാണ് വിക്ടോറിയയിലെ അഭാവം അറിഞ്ഞത്. 15 എം.എല്ലിന്റെ 50 കുപ്പികൾ വിക്ടോറിയ ആശുപത്രിക്ക് കൈമാറി. ഇതറിഞ്ഞ് സാനിറ്റൈസർ ആവശ്യപ്പെട്ട് ജില്ലാ ആശുപത്രി അധികൃതരും കോളേജുമായി ബന്ധപ്പെട്ടു. തിങ്കളാഴ്ച കൂടുതൽ സാനിറ്റൈസർ നിർമ്മിച്ച് ജില്ലാ ആശുപത്രിക്കും സൗജന്യമായി നൽകാനാണ് അദ്ധ്യാപകരുടെ തീരുമാനം.

നിർമ്മാണ രീതി ഇങ്ങനെ

ഐസോപ്രൊപൈൽ ആൽക്കഹോൾ, കറ്റാർവാഴ ജെൽ, ഗ്ലിസറോൾ, ഹൈഡ്രജൻ ഫെറോക്സേഡ്, നിറത്തിനായി ഫുഡ് കളർ, മണത്തിനായി ലാവണ്ടർ ഓയിൽ എന്നിവ ചേർത്താണ് സാനിറ്റൈസർ നിർമ്മിക്കുന്നത്.

''

സാനിറ്റൈസർ നിർമ്മിക്കുന്നതിനും ഗ്ലാസ് കുപ്പികളിലാക്കി നൽകുന്നതിനും ചെലവുണ്ട്. പക്ഷേ വിപണിയിൽ ഇടാക്കുന്ന അത്ര വില നിർമ്മാണത്തിന് വേണ്ടിവരുന്നില്ല.

ഡോ.വി.എൽ.പുഷ്പ

കെമിസ്ട്രി വിഭാഗം മേധാവി,

എസ്.എൻ കോളേജ്