photo
കോവിഡ് 19 ന് എതിരെ എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണം.

കരുനാഗപ്പള്ളി : ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. രോഗ പ്രതിരോധം, മുൻ കരുതൽ, സർക്കാർ നിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച് പ്ലക്കാർഡുകളും ലഘുലേഖകളുമായാണ് പ്രവർത്തകർ ടൗണിൽ ഇറങ്ങിയത്. കരുനാഗപ്പള്ളി ടൗണിലെ ബസ് സ്റ്റോപ്പുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി അമൽ സുരേഷ്, പ്രസിഡന്റ് മുസാഫിർ സുരേഷ്, ജഗൻ ദേവ്, അക്ഷയ് കൃഷ്ണൻ, മിഥില എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.