boat-
മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത മത്സ്യബന്ധന വള്ളം

കൊല്ലം: അനധികൃത മാർഗങ്ങളിലൂടെ മത്സ്യബന്ധനം നടത്തിയ രണ്ട് വള്ളങ്ങളും 14 എൽ.ഇ.ഡി ലൈറ്റുകളും രണ്ട് ബാറ്ററികളും മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് മത്സ്യസമ്പത്ത് നശിക്കാൻ ഇടയാക്കുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. മറൈൻ എൻഫോഴ്സ്മെന്റ് സി.ഐ എസ്.എസ്.ബൈജു, എസ്.ഐ എ.എസ്.സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.