കരുനാഗപ്പള്ളി: കേരള പുലയർ മഹാസഭ അയണിവേലിക്കുളങ്ങര - കേശവപുരം 14-ാം നമ്പർ ശാഖയുടെ 50-ാം വാർഷികം പ്രമാണിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോപ്രകാശനം നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ നിർവഹിച്ചു. ശാഖയിലെ ആദ്യകാല പ്രവർത്തകൻ വി. പാച്ചു ലോഗോ ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ് പി. പ്രസന്നൻ ഇടപ്പുര അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ബാബു അമ്മവീട് പതാക ഉയർത്തി. നഗരസഭാ കൗൺസിലർമാരായ ബി. മോഹൻദാസ്, പ്രീതി രമേശ്, മുൻ കൗൺസിലർ പി. രമേശ് ബാബു, ശകുന്തള അമ്മവീട്, സുഗുണൻ, ബാബു കൃഷ്ണകൃപ, ഷീജാ ബിജു, സുശീല കൊച്ചയ്യത്ത്, പ്രേമനേശൻ, സുജാത എന്നിവർ സംസാരിച്ചു.