amirtha
മാതാ അമൃതാനന്ദമയി മഠത്തിൽ ബ്രഹ്മചര്യസന്യാസ ദീക്ഷകൾ നൽകി 270 ശിഷ്യർക്കാണ് ദീക്ഷ നൽകിയത്

കൊല്ലം: മാതാ അമൃതാനന്ദമയി മഠം 270 ശിഷ്യർക്ക് ദീക്ഷ നൽകി. ബ്രഹ്മചാരിണികളും ബ്രഹ്മചാരികളുമായ ശിഷ്യർക്ക് സന്ന്യാസ ദീക്ഷയും സേവക - സേവികമാർക്ക് ബ്രഹ്മചാര്യ ദീക്ഷയുമാണ് നൽകിയത്. അമൃതപുരിയിലെ മഠം ആസ്ഥാനത്ത് ഇന്നലെ രാവിലെ 11ന് വൈദിക ചടങ്ങുകളോടെയാണ് ബ്രഹ്മചര്യ സന്യാസ ദീക്ഷകൾ നടന്നത്.

ദീക്ഷാ ചടങ്ങുകൾക്ക് മുതിർന്ന സന്ന്യാസി ശിഷ്യരോടൊപ്പം മാതാ അമൃതാനന്ദമയിയും നേതൃത്വം നൽകി. ചടങ്ങിൽ ശിഷ്യർക്ക് പുതിയ ദീക്ഷാനാമങ്ങൾ നൽകി. 200ൽ അധികം പേർക്ക് ബ്രഹ്മചാര്യ ദീക്ഷയും അൻപതിലധികം പേർക്ക് സന്യാസ ദീക്ഷയും നൽകി. വർഷങ്ങൾ നീണ്ട ആദ്ധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്യാസ ദീക്ഷ നൽകിയത്. ഭാരതീയരും വിദേശികളുമായ ബ്രഹ്മചാരി ബ്രഹ്മചാരിണി ശിഷ്യർക്ക് ദീക്ഷ ലഭിച്ചു. 22 വർഷങ്ങൾക്ക് ശേഷമാണ് മഠത്തിൽ ദീക്ഷാ ചടങ്ങുകൾ നടക്കുന്നത്.
കോവിഡ് 19 മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ആശ്രമ അന്തേവാസികൾ മാത്രമാണ് ചടങ്ങുകളിൽ

പങ്കെടുത്തത്.