എഴുകോൺ: യുവതിയെ വീട്ടിൽ കയറി മർദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ അഞ്ച് യുവാക്കളെ എഴുകോൺ പൊലീസ് പിടികൂടി. പ്ലാക്കാട് സ്വദേശിയായ സ്ത്രീയെ ആക്രമിച്ച കേസിൽ കാരുവേലിൽ പ്ലാക്കാട് ഷാൻ ഭവനിൽ ഷാൻ (23), പ്രത്യുഷ് ഭവനിൽ പ്രവീൺ (24), കുഴിവിള വീട്ടിൽ നന്ദുപ്രകാശ്(18), അശ്വതി ഭവനിൽ ശ്യാംലാൽ (30), ആരോമൽ ഭവനിൽ അഖിൽ (23) എന്നിവരാണ് അറസ്റ്റിലായത്. 10ന് കരുവേലിൽ പെയ് മൂർത്തികാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്‌ക്കിടെ പ്രതികൾ യുവതിയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവുമായുള്ള മുൻ വൈരാഗ്യത്തിൽ പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു കുറുപ്പ്, ക്രൈം എസ്.ഐ രവികുമാർ, ജി.എസ്.ഐമാരായ ജയപ്രകാശ്, ഉണ്ണിക്കൃഷ്ണ പിള്ള, സി.പി.ഒ ഗിരീഷ്, എസ്.സി.പി.ഒ അജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.