അഞ്ചാലുംമൂട്: കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്‌കാരം ലഭിച്ച പ്രാക്കുളം സ്വദേശിനി ഭാഗീരഥിഅമ്മയെ അഞ്ചാലുംമൂട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ആദരിച്ചു. എസ്.എച്ച്.ഒ കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഭാഗീരഥിഅമ്മയുടെ പ്രാക്കുളത്തെ വസതിയിലെത്തിയാണ് ആദരിച്ചത്. സി.ആർ.ഒ ടി. രാധാകൃഷ്ണപിള്ള, എസ്.ഐമാരായ അൽത്താഫ്, ജാക്‌സൺ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ലാലു, ലതിക, മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.