കുന്നത്തൂർ: കാർഷിക മേഖലയ്ക്ക് മുൻഗണന നൽകിയും പന്ത്രണ്ടിന പദ്ധതികൾ പ്രഖ്യാപിച്ചും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ മേഖലയിലുള്ള മുഴുവൻ തരിശ് പാടങ്ങളും കണ്ടെത്തി നിലമൊരുക്കാനും ജലസേചന ലഭ്യത ഉറപ്പു വരുത്താനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഓരോ ഗ്രാമ പഞ്ചായത്തുകളിലും പതിനായിരത്തോളം തൈകൾ വച്ചു പിടിപ്പിക്കുന്നതിനാവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീടു നിർമ്മിക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകൾ വഴി തുക വകയിരുത്തിയിട്ടുണ്ട്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും കണ്ടു പിടിക്കുന്നതിനുമായി 35 പൊതു ഇടങ്ങളിൽ സി.സി ടി.വി കാമറ സ്ഥാപിക്കുന്നതിനും ഫണ്ട് അനുവദിച്ചു. 61,1095996 രൂപ വരവും 61,1201800 രൂപ ചെലവും 10,5804 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതാണ് 2020-21 ലെ ബഡ്ജറ്റ്.