കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ കരം പിരിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ കേസിൽ മദ്ധ്യവയസ്കൻ പിടിയിൽ. വെട്ടിക്കവല ശാലോംവില്ല വീട്ടിൽ സജി അലക്സാണ്ടറാണ് (50) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പനവേലി പെട്രോൾ പമ്പിന് സമീപം ഉള്ള കൈനാത്തുവിള ഫർണിച്ചർ എന്ന സ്ഥാപനത്തിനുള്ളിൽ തടഞ്ഞുവച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജിത്ത് കുമാർ രേഖാമൂലം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊട്ടാരക്കര എസ് ഐ രാജീവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.