saji

കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ ക​രം പി​രി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ കേ​സിൽ മദ്ധ്യവയസ്കൻ പിടിയിൽ. വെ​ട്ടി​ക്ക​വ​ല ശാ​ലോം​വി​ല്ല വീ​ട്ടിൽ സ​ജി അ​ല​ക്‌​സാ​ണ്ടറാണ് (50) കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ന​വേ​ലി പെ​ട്രോൾ പ​മ്പി​ന് സ​മീ​പം ഉ​ള്ള കൈ​നാ​ത്തു​വി​ള ഫർ​ണി​ച്ചർ എ​ന്ന സ്ഥാ​പ​ന​ത്തി​നു​ള്ളിൽ ത​ട​ഞ്ഞുവ​ച്ച് അ​സ​ഭ്യം പ​റയുകയും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്നുമാണ് പരാതി. വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ജി​ത്ത് കു​മാർ രേ​ഖാ​മൂ​ലം കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നിൽ പ​രാ​തി​ നൽകിയി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ രാ​ജീ​വാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​ത​ത്.