ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മധുസൂദനൻപിള്ള, ഉല്ലാസ് കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സുശീലാദേവി, രജിതാ രാജേന്ദ്രൻ, ശ്രീദേവി, റീജ, റാംകുമാർ രാമൻ, എസ്.ബി. സിന്ധുമോൾ, ശ്രീലത, സുനിത തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശകുന്തള സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി നന്ദിയും പറഞ്ഞു.
പദ്ധതി പ്രകാരം കിടപ്പുരോഗികളും അസുഖബാധിതരുമായ 152 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.