ചാത്തന്നൂർ: കാരംകോട് വരിഞ്ഞം ജയമാതാ സ്കൂളിന്റെ 27-ാമത് വാർഷികവും രക്ഷാകർതൃ സമ്മേളനവും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കൊറോണ വൈറസിനെതിരെ ബോധവത്കരണ സെമിനാർ, ചികിത്സാ സഹായ വിതരണം എന്നിവയും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.എസ്. ജയലക്ഷ്മി സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഉഷാദേവി ചികിത്സാ ധനസഹായം വിതരണം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫീസർ ദിവാകരൻ ബോധവത്കരണ ക്ളാസെടുത്തു. സ്കൂൾ കോ ഓർഡിനേറ്റർ ഷാജി ചെറിയാൻ പൂർവ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ഉഷാ ചാക്കോ സ്വാഗതവും പി.ടി.എ പ്രസിഡന്റ് നൈനാൻ മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.