am

അഞ്ചൽ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വൃദ്ധ മരിച്ചു. അഞ്ചൽ ചീപ്പുവയലിൽ ഉണ്ണിഭവനിൽ അംബുജാക്ഷിയാണ് (70) മരിച്ചത്. അഞ്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ കഴിഞ്ഞ പതിമൂന്നിനാണ് അംബുജാക്ഷിക്ക് തെരുവുനായയുടെ കടിയേറ്റത്. മൂക്ക് പൂർണമായും അറ്റുപോയിരിക്കുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച അംബുജാക്ഷിയെ പേവിഷബാധയുള്ള നായയാണ് കടിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പേവിഷബാധ വാക്സിൻ കുത്തിവയ്പ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വായിലും മൂക്കിലും പതയും നുരയും വന്നതിനെ തുടർന്നാണ് ആംബുജാക്ഷിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസിൽ വച്ചാണ് മരിച്ചത്. പരേതനായ ശിവാനന്ദനാണ് ഭർത്താവ്. മക്കൾ: അനി, വിനോദ്, പരേതനായ മധു.