കൊട്ടാരക്കര: താലൂക്ക് യൂണിയനിലെ മുതിർന്ന ശ്രീനാരായണ പ്രവർത്തനും പൊതു പ്രവർത്തകനുമായ എസ്.എൻ.ഡി.പി യോഗം 633ാം നമ്പർ മേൽക്കുളങ്ങര ശാഖാ പ്രസിഡന്റ് കെ. പ്രഭാകരനെ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. സോമൻ പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന യൂണിയൻ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് കെ. പ്രഭാകരനെ ആദരിച്ചത്. മേൽക്കുളങ്ങര ശാഖയ്ക്ക് സ്വന്തമായി കട്ടിടം നിർമ്മിക്കുന്നതിന് വസ്തു സംഭാവന ചെയ്യുകയും ഇരുപതു വർഷം തുടർച്ചയായി ശാഖാ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് കെ. പ്രഭാകരൻ. ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി. വിശ്വംഭരൻ, യോഗം ബോർഡ് മെമ്പർ അഡ്വ. സജീവ് ബാബു, യൂണിയൻ കൗൺസിലർ കുടവട്ടൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.