health

പക്ഷിപ്പനി ബാധിച്ച ഭൂപ്രദേശത്തെ ആൾക്കാർക്കോ അവിടങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്തവർക്കോ പനിയുടെ ലക്ഷണം കണ്ടാൽ അവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കണം. തൊണ്ട, മൂക്ക് എന്നിവയിൽ നിന്നെടുക്കുന്ന സ്രവങ്ങൾ, രക്തം, വയറിളക്കം ഉള്ളവരുടെ മലം എന്നിവ പ്രത്യേകം തയ്യാറാക്കിയ കൾച്ചർ ബോട്ടിലിൽ ശേഖരിച്ച ശേഷം ഡൽഹിയിലെ ലാബിലേക്ക് അയച്ച് പരിശോധിച്ചാണ് രോഗ നിർണയം ഉറപ്പാക്കുന്നത്. വൈസ് കൾച്ചർ, ഐസൊലേഷൻ, പി.സി.ആർ ടെസ്റ്റ്, എന്നിവ വഴി രോഗം ഉറപ്പിക്കാം.

ചികിത്സയും പ്രതിരോധവും

രോഗത്തിന്റെ ആരംഭത്തിൽ തന്നെ ആന്റിവൈറസ് ഔഷധം നൽകിയാൽ രോഗ കാഠിന്യവും പകർച്ചയും കുറയ്ക്കാം. മരണം പലപ്പോഴും ബാക്ടീരിയൽ അണുബാധ മൂലവും വിവിധ അവയവ സ്തംഭനവും ആയതിനാൽ അതിനുള്ള ചികിത്സയാണ് പ്രധാനം. വളരെ ശക്തിയേറിയ ആന്റി ബയോട്ടിക്കുകളും ജീവൻ രക്ഷാ ഉപാധികളായ ഓക്സിജൻ, വെന്റിലേറ്റർ, ഡയാലിസിസ്, ഐ.സി.യു ചികിത്സ എന്നിവ കൊണ്ട് മരണസാദ്ധ്യത കുറച്ചു കൊണ്ടു വരാം.

പൊതുജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റ് വിവിധ വകുപ്പുകളുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ എച്ച് 5 എൻ 1 വൈറസിന്റെ തീവ്രവും മാരകവുമായ ജനിതകമാറ്റത്തെ തടയാനാകൂ.

ഡോ. കെ. വേണുഗോപാൽ,​

സീനിയർ കൺസൾട്ടന്റ്,

ശ്രീമംഗലം, പഴവീട്, ആലപ്പുഴ.

ഫോൺ: 9447162224.