കൊല്ലം: മൃഗങ്ങളെയും പക്ഷികളെയും വ്യാപമായി കടത്തുന്ന തെന്മല ചെക്ക് പോസ്റ്റിൽ മൃഗസംരക്ഷണ വകുപ്പ് നിയന്ത്രണം ശക്തമാക്കി. കുളമ്പ് രോഗം, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി വാഹന പരിശോധന തുടകരുകയാണ്.
പാൽ, മുട്ടക്കോഴി ഇറച്ചിക്കോഴി, ഐസ് ക്രീം, മുട്ട തുടങ്ങി ഭക്ഷ്യ ഉത്പന്നങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കി. സംശയമുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിച്ചു. കേരളത്തിലേയ്ക്ക് വരുന്ന വാഹനങ്ങളിൽ ശക്തമായ അണുനശീകരണ മരുന്നുകൾ തളിക്കുന്നതിനും കോഴികളെ കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട് അസാധാരണമായ രീതിയിൽ മരണം സംഭവിച്ചാൽ വാഹനങ്ങൾ ജില്ലയിലേക്ക് കാക്കുന്നത് വിലക്കും ചെക്ക്പോസ്റ്റിൽ പാൽ വണ്ടികൾ പരിശോധിച്ചും സാമ്പിളുകൾ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.കെ.തോമസ്, അസി.ഡയറക്ടർമാരായ ഡോ.ഡി.ഷൈൻകുമാർ, ഡോ.എസ്.രാജു. വെറ്ററിനറി, സർജൻ ഡോ.ശോഭാ രാധാകൃഷ്ണൻ, ഫീൽഡ് ഓഫീസർ ശ്രീനിവാസ് എന്നിവർ നേതൃത്യം നൽകി