അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ തകർന്നടിഞ്ഞ പനച്ചവിള - പുത്താറ്റ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന റോഡാണിത്. മെറ്റൽ ഇളകിക്കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്ന് യാത്രക്കാർ പറയുന്നു.
പനച്ചവിള - പുത്താറ്റ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കൈരളി പുരുഷസ്വയംസഹായസംഘം ആവശ്യപ്പെട്ടു. യോഗത്തിൽ സംഘം പ്രസിഡന്റ് എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി. വേണുഗോപാൽ റിപ്പോർച്ച് അവതരിപ്പിച്ചു. ബി. മുരളി പി. രാജു തുടങ്ങിയവർ സംസാരിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘം ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനവും നൽകി.