m
എസ്. മ​നു​കു​മാർ (പ്ര​സി​ഡന്റ്)

കൊല്ലം: ഇന്ത്യൻ വാച്ച് ആൻഡ് റിപ്പയർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി എസ്.മനുകുമാറിനെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. അസോസിയേഷൻ തീരുമാനപ്രകാരം എല്ലാ മലയാളമാസവും ഒന്നാം തീയതി 3,500 രൂപ പെൻഷൻ കൊടുക്കാൻ തീരുമാനിച്ചു. തൊഴിലാളികൾക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ നൽകാനും തീരുമാനിച്ചു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ അടിയന്തരമായി വിളിച്ച് പുനഃസംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റിയിൽ ധാരണയായി.