navas
ശാസ്താംകോട്ട അമൃത ലക്ഷ്മി സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് ഏർപ്പെടുത്തിയ നൃത്ത ശ്രീ പുരസ്കാരം ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ ആർ.എൽ.വി ജയപ്രകാശ് നാരായണന് സമ്മാനിക്കുന്നു

ശാസ്താംകോട്ട: അമൃത ലക്ഷ്മി സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് ഏർപ്പെടുത്തിയ ഈ വർഷത്തെ നൃത്ത ശ്രീ പുരസ്കാരം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ആർ.എൽ.വി ജയപ്രകാശ് നാരായണന് സമർപ്പിച്ചു. സമ്മേളനത്തിൽ എസ്. രശ്മിദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജി. എബ്രഹാം തലോത്തിൽ, കാഞ്ഞിരംവിള അജയകുമാർ, ആർ. രാജേന്ദ്രൻ പിള്ള, പി.ആർ. ബിജു, കലാമണ്ഡലം ബി. എസ്. ലക്ഷ്മി പ്രീയ, ടി. തുളസീധരൻ എന്നിവർ പ്രസംഗിച്ചു.