v
കൊറോണ

കൊല്ലം: കൊറോണ സംശയത്തെ തുടർന്ന് ജില്ലയിൽ 370 പേർ വീടുകളിലും 18 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുകയാണ്. 246 സാമ്പിളുകൾ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 112 എണ്ണത്തിന്റെ ഫലംകൂടി വരാനുണ്ട്. 134 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ: 8589015556, 0474-2797609, 1077, 7306750040 (വാട്‌സ് ആപ് മാത്രം), 1056(ദിശ)