img
കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം

ഏരൂർ: കോവിഡ്19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവനുസരിച്ച് ഏപ്രിൽ 10 മുതൽ 18 വരെ കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഭാഗവതസപ്താഹ യജ്ഞം ഉൾപ്പെടെയുള്ള മേടവിഷു മഹോത്സവവും അനുബന്ധ ആഘോഷപരിപാടികളും ഒഴിവാക്കിയതായി ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കെ.ജി. രാജൻ, സെക്രട്ടറി ജി. സുബ്രഹ്മണ്യൻ പിള്ള, ഉത്സവ കമ്മിറ്റി കൺവീനർ ഇല്ലിക്കുളം ജയകുമാർ തുടങ്ങിയവർ അറിയിച്ചു. സാധാരണ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം നടക്കും.