പുത്തൂർ: നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയിൽ അവിവാഹിതനെ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേകല്ലട കടപ്പാകുഴി പുന്നത്തറ വീട്ടിൽ പി.ടി.ഗോപാലകൃഷ്ണനാണ് (72) മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചേകാലോടെ പുത്തൂർ പടിഞ്ഞാറേ ചന്തമുക്കിൽ ചീരങ്കാവ് റോഡിലായിരുന്നു സംഭവം. തെക്കുംപുറം ചൂണ്ടാലിൽ സ്വദേശി ഒഴിഞ്ഞ ഭാഗത്ത് ആട്ടോ നിറുത്തിയിട്ട ശേഷം ടൗണിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ആട്ടോയിൽ ഗോപാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ഗോപാലകൃഷ്ണന്റെ മാതൃ സഹോദരി ശാസ്താംകോട്ട പള്ളിശേരിക്കൽ പൊയ്ക കുറ്റിയിൽ കൊച്ചുതുണ്ടിൽ വടക്കേതിൽ ശാന്തമ്മയോടൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് പുത്തൂരിൽ ക്ഷേത്രത്തിൽ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.