water-tank
വീടിന്റെ ചിമ്മിനിക്ക് മുകളിൽ തെങ്ങ് കടപുഴകിവീണപ്പോൾ

തൊടിയൂർ: വീടിന് സമീപം നിന്ന മണ്ട പോയ തെങ്ങ് കടപുഴകി വീണ് അടുക്കളയുടെ ചിമ്മിനിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് തകർന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ടി. തങ്കച്ചന്റെ വസതിയായ മൈപ്രപുത്തൻ വീട്ടിൽ ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് തെങ്ങ് കടപുഴകി വീണത്. മറ്റ് നാശനഷ്ടങ്ങളന്നുമില്ല.