കടയ്ക്കൽ: കടയ്ക്കൽ സ്വദേശിയെ എറണാകുളത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ കാരയ്ക്കാട് ചന്ദ്രകാ ഭവനിൽ വിജയകുമാറാണ് (65) മരിച്ചത്. എറണാകുളം പുല്ലേപ്പടിയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്. ആറ് മാസമായി ഈ ഭാഗങ്ങളിൽ ലോട്ടറി കച്ചവടമായി നടക്കുകയായിരുന്നു. നേരത്തേ നാട്ടിൽ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സജു, സൗമ്യ.