raja

അഞ്ച് പേർക്ക് പരിക്ക്

പുനലൂർ: കടന്നൽ കുത്തേറ്റ് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് തോട്ടം തെഴിലാളികളിൽ ഒരു സ്ത്രീ ഹൃയസ്തംഭനം മൂലം മരിച്ചു. കുളത്തൂപ്പുഴ കൂവക്കാട് ആർ.പി.എൽ എസ്റ്റേറ്റ് ടു-ജെ കോളനിയിലെ താമസക്കാരി രാജലക്ഷ്മിയാണ് (50) മരിച്ചത്. കൂവക്കാട് ആർ.പി.എൽ.എസ്റ്റേറ്റ് ടൂ-ജെ കോളനിയിലെ താമസക്കാരായ ശെൽവം(54), ഇന്ദ്രാണി(50), ആറുമുഖം(55), തങ്കതായ്(58), ഇന്ദ്രാണി(47) എന്നിവരാണ് പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാവിലെ 8ന് എസ്റ്റേറ്റിലെ ജോലിക്കിടെ സമീപത്തെ പാറക്കെട്ടുകളിൽ നിന്ന് ഇളകി വന്ന കടന്നലുകൾ തൊഴിലാളികളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 9 ഓടെ പരിക്കേറ്റ ആറുരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രാജലക്ഷ്മിയുടെ ഇ.സി.ജി എടുത്തെങ്കിലും വൈകിട്ട് 5 ഓടെ ഹൃയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഭർത്താവ്: അയ്യാ കണ്ണ്. മക്കൾ: രാജേഷ്, കവിത.