prathi-navas
പ്രതി

തൊടിയൂർ: ഭാര്യയെ ഇരുമ്പ് ലിവർ കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ കൊട്ടരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് തൊടിയൂർ ചാമത്തറ വീട്ടിൽ നവാസിനെ (34) സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ നവാസിനെ കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ മഞ്ജുലാൽ, സബ് ഇൻസ്പെക്ടർ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.ക ഴിഞ്ഞ ഡിസംബറിൽ വാഹനം കയറ്റി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.