ksu
കെ.എസ്.യു കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലീൻ ഹാൻഡ്സ് ചലഞ്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി കെ.എസ്.യു കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ക്ലീൻ ഹാൻഡ്‌സ് ചലഞ്ച്' സംഘടിപ്പിച്ചു. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും യാത്രക്കാർക്കും സാനിട്ടൈസർ, മാസ്‌ക് എന്നിവ നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു കൊല്ലം അസംബ്ലി പ്രസിഡന്റ് ബിച്ചു കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി എസ്.പി. അതുൽ, ചവറ ബ്ലോക്ക് പ്രസിഡന്റ് തമീം താജ്, ഹർഷാദ് മുതിരപറമ്പിൽ, അജിത് ലാൽ നെടുമ്പന തുടങ്ങിയവർ നേതൃത്വം നൽകി.