അഞ്ചൽ: പനയഞ്ചേരി തോട്ടത്തിൽ ഏലായിൽ മയ്യനാട് കൃഷിഭവന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടന്നു. വിളവെടുക്കാണുള്ള സമയം കഴിഞ്ഞിട്ടും കൊയ്യാൻ ജോലിക്കാരെ കിട്ടാതായതോടെയാണ് മയ്യനാട് കൃഷിഭവൻ സഹായവുമായെത്തിയ്. മയ്യനാട് കൃഷി ഭവനിൽ നിന്നെത്തിച്ച കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ചാണ് 16 ഏക്കറിൽ ഇറക്കിയ നെൽ കൃഷിയുടെ വിളവെുപ്പ് നടത്തിയത്. അഞ്ചൽ കൃഷി ഓഫീസിന്റെ സഹകരണതോടെ പനയഞ്ചേരി പാടശേഖര സമതിയുടെ നേതൃത്വത്തിലായിരുന്നു 16 ഏക്കർ ഏലായിൽ കൃഷിയിറക്കിയത്. നെല്ല് വിളഞ്ഞിട്ടും കൊയ്യാൻ ജോലിക്കാരെ കിട്ടാതായതോടെ പനയഞ്ചേരി പാടശേഖര സമിതി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിവിധ കൃഷി ഓഫീസുകളുമായി ബന്ധപ്പെട്ടു. എന്നാൽ കൊയ്ത്ത് മെതി യന്ത്രം കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് മയ്യനാട് കൃഷിഭവനിൽ നിന്നും മെതിയന്ത്രം ലഭിച്ചത്. ചാക്കുകളിൽ നെല്ല് ശേഖരിക്കാനും വയ്‌ക്കോൽ വേർതിരിച്ചെറുക്കാനും കഴിയും എന്നതാണ് കൊയ്ത്ത് മെതിയന്ത്രത്തിന്റെ പ്രത്യേകത. പനയഞ്ചേരി പാടശേഖര സമിതി പ്രസിഡന്റ് രാമദാസ് നായർ, സെക്രട്ടറി സാജു കെ.സി. എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്.