karbala-road
കർബല - കോളേജ് ജംഗ്ഷൻ റോഡിലെ ടാറിംഗ് പൂർത്തിയാകാത്ത നിലയിൽ

 നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും

കൊല്ലം: കബർലയിൽ നിന്ന് എസ്.എൻ വനിതാ കോളേജിന് മുന്നിലൂടെ കോളേജ് ജംഗ്ഷനിലേക്കുള്ള റോഡിന്റെ ടാറിംഗ് പൂർത്തിയാകാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു.

നഴ്സിംഗ് കോളേജിന് മുന്നിൽ അവസാനഘട്ട ടാറിംഗ് പൂർത്തിയാകാത്തതിനാൽ റോഡ് ഉയർന്നും താഴ്ന്നും രണ്ട് തരത്തിലാണ് കിടക്കുന്നത്. പഴയ ടാറിംഗും പുതിയ ടാറിംഗും ചേർന്ന റോഡിൽ രണ്ട് ഭാഗങ്ങളും തമ്മിൽ അഞ്ച് സെന്റീമീറ്ററിലേറെ ഉയരവ്യത്യാസമുണ്ട്. റോഡിന്റെ ഈ അവസ്ഥ മൂലം ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അടിതെറ്റി വീഴുകയാണ്.

ടാറിംഗ് പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗസരഭയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികളും നാട്ടുകാരും. കഴിഞ്ഞ ഒരു മാസത്തിനിടെ വനിതകൾ ഉൾപ്പെടെ പത്തിലധികം ഇരുചക്ര വാഹന യാത്രികരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. സമീപത്തെ എസ്.എൻ സെൻട്രൽ സ്കൂളിൽ കുട്ടികളുമായി ഇരുചക്ര വാഹനങ്ങളിൽ വരുന്ന രക്ഷകർത്താക്കൾക്കും റോഡിലെ ടാറിംഗ് അപാകത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

 ഒരു മാസത്തിനിടെ 10ലധികം അപകടങ്ങൾ