ഓടനാവട്ടം: ചരിത്രകാരനും ഗ്രന്ഥകർത്താവും കവിയും മാതൃകാദ്ധ്യാപകനും സാമൂഹ്യ - സാംസ്കാരിക പ്രവർത്തകനുമായിരുന്ന കട്ടയിൽ പ്ലാങ്കാല വീട്ടിൽ ജനാർദ്ദനൻസാർ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മുട്ടറ സർക്കാർ സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്. കട്ടയിൽ - മുട്ടറ ഗ്രാമങ്ങളുടെ പ്രാദേശിക ചരിത്രം, ആറാട്ടുപുഴ വേലായുധപ്പണിക്കരും ശ്രീനാരായണഗുരുവും, നവോത്ഥാന ചിന്തകൾ എന്നിവയാണ് പ്രധാനകൃതികൾ. ഭാര്യ: സുമതി.