ചവറ സൗത്ത്: ഐക്യജനാധിപത്യ മുന്നണി തെക്കുംഭാഗം മണ്ഡലം ജനറൽ ബോഡി യോഗം യു.ഡി.എഫ് ജില്ലാ ചെർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ഷിബു ബേബി ജോൺ, ചവറ അരവി, ജസ്റ്റിൻ ജോൺ, അഡ്വ. സി.ആർ. സുഗതൻ, സുനിൽകുമാർ, ലാലു, കെ.ആർ. രവി, അനിൽകുമാർ, മുക്കട പ്രഭാകരൻ പിള്ള, മോഹനൻ, സോമരാജൻ, പ്രൊഫ. എൽ. ജസ്റ്റസ് എന്നിവർ സംസാരിച്ചു. മണ്ഡലം ചെയർമാൻ സി.ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ദിലീപ് കൊട്ടാരം സ്വാഗതവും ഒാമനക്കുട്ട കുറുപ്പ് നന്ദിയും പറഞ്ഞു.