ചവറ സൗത്ത്: കേരള സർവകലാശാല കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട എച്ച്. ആര്യയെ തെക്കുംഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ് ആര്യയെ ഹാരമണിയിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ. സുഗതൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എൽ. ജസ്റ്റസ്, എ. ഫ്രാൻസിസ്, റാഫേൽ കാർഡോസ്, രാജേന്ദ്രപ്രസാദ്, സന്തോഷ് എന്നിവർ സംസാരിച്ചു.