aiyf
എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന മുഖാവരണ നിർമ്മാണം

കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് മുഖാവരണം നിർമ്മിച്ച് നൽകും. കൊറൊണക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മുഖാവരണ നിർമ്മാണം. കൊല്ലം പള്ളിത്തോട്ടം വനിതാ യൂണിറ്റിലെ അംഗളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലാണ് നിർമ്മാണം പരോഗമിക്കുന്നത് . ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും മാസ്‌ക് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കൊറൊണ ഭീതിയെ തുറന്ന് രക്ത ദാദാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി ഇന്ന് മുതൽ വിവിധ ആശൂപത്രികളിൽ രക്തദാനം ചെയ്യുമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാറും ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലിയും അറിയിച്ചു.