thazhzvz
ഒരുവീട്ടിൽ ഒരു കുടുംബശ്രീ ഉൽപ്പന്നമെന്ന സംസ്ഥാന കുടുബശ്രീ മിഷൻ പദ്ധതിയുടെ തഴവ ഗ്രാമപഞ്ചായത്ത് 2ാം വാർഡ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം തഴവ ബിജു നിർവഹിക്കുന്നു

ഓച്ചിറ: ഒരുവീട്ടിൽ ഒരു കുടുംബശ്രീ ഉത്പന്നമെന്ന സംസ്ഥാന കുടുബശ്രീ മിഷൻ പദ്ധതിയുടെ തഴവ ഗ്രാമ പഞ്ചായത്ത് 2ാം വാർഡ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം തഴവ ബിജു നിർവഹിച്ചു. സി.ഡി.എസ് അംഗം ഷാജിത അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി ശ്രീഷാ റെജി, എ.ഡി.എസ് ഭാരവാഹികൾ, കുടുബശ്രീ സംരഭക യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.