കൊല്ലം: പുത്തൻകുളം വയലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ പത്തോളം ഏക്കർ കത്തിനശിച്ചു. മുപ്പതോളം വീടുകളും പുത്തൻകുളം വയലിൽ ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്ന സ്ഥലവും ഇലക്ട്രിക് ലൈൻ കടന്നുപോകുന്ന മേഖലകൂടിയായതിനാൽ ജനങ്ങൾ പരിഭ്രാന്തരായി. വിവരം അറിഞ്ഞെത്തിയ പരവൂർ, വർക്കല യൂണിറ്റുകളിൽ നിന്ന് മൂന്ന് ഫയർ എൻജിനുകളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.