v

കൊല്ലം: കോ​വി​ഡ് ​-19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും നിർ​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യർ​മാൻ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ടർ ബി.അ​ബ്ദുൽ നാ​സർ അ​റി​യി​ച്ചു. ജി​ല്ല​യു​ടെ പ​രി​ധി​യി​ലെ ആ​ഡി​റ്റോ​റി​യ​ങ്ങൾ, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങൾ, കൺ​വെൻ​ഷൻ സെന്റ​റു​കൾ, ക​മ്മ്യൂ​ണി​റ്റി ഹാ​ളു​കൾ എ​ന്നി​വ​യിൽ ഒ​രു​മി​ച്ച് കൂ​ടാ​വു​ന്ന പ​ര​മാ​വ​ധി ആ​ളു​ക​ളു​ടെ എ​ണ്ണം 50 ആ​യി നി​ജ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണം ലം​ഘി​ച്ച് അൻ​പ​തിൽ കൂ​ടു​തൽ പേർ ഒ​രു​മി​ച്ച് കൂ​ടു​ന്ന​പ​ക്ഷം യു​ക്ത​മെ​ന്ന് തോ​ന്നു​ന്ന വി​ധ​ത്തിൽ ആൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടു​ന്ന​തി​ന് ന​ട​പ​ടി​ സ്വീ​ക​രി​ക്കാൻ സി​റ്റി, റൂ​റൽ ജി​ല്ലാ പൊ​ലീ​സ് ചീഫുമാരെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇവർ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​നും ജ​ല​വി​ത​ര​ണ​വും വി​ച്ഛേ​ദി​ക്കാൻ കെ.എ​സ്.ഇ.ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻജി​നീ​യർ, വാ​ട്ടർ അ​തോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എൻജി​നീ​യർ എ​ന്നി​വർ​ക്ക് നിർ​ദ്ദേ​ശം നൽ​കി. തു​ടർ​ന്നും നിർ​ദ്ദേ​ശ​ങ്ങൾ ലം​ഘി​ക്ക​പ്പെ​ടാൻ സാദ്ധ്യ​ത​യു​ണ്ടെ​ന്ന് ബോദ്ധ്യ​പ്പെ​ടു​ന്ന​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വർ​ത്ത​ന ലൈ​സൻ​സ് റ​ദ്ദ് ചെ​യ്യു​കയും അ​വ പൂ​ട്ടി സീൽ ചെ​യ്യു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.


ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങൾ, പെ​രു​ന്നാ​ളു​കൾ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശ്വാ​സ​പ​ര​മാ​യ ആചാ​ര ച​ട​ങ്ങു​കൾ ന​ട​ത്തു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ളെ മാ​ത്രം ഉൾ​പ്പെ​ടു​ത്തി അ​വ ന​ട​ത്ത​ണം. ഘോ​ഷ​യാ​ത്ര​കൾ, കൂ​ട്ട​പ്രാർ​ത്ഥ​ന​കൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ മു​ത​ലാ​യ​വ​യി​ലും ഇ​തേ ന​ട​പ​ടി​ക്ര​മം പാ​ലി​ക്ക​ണം. അ​ത്യാ​വ​ശ്യ​ത്തി​ല​ധി​കം ആൾ​ക്കാർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് തോ​ന്നി​യാൽ അ​വ​രെ പി​രി​ച്ചു​വിടാൻ പൊ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പു​കൾ​ക്ക് അ​ത​ത് പ്ര​ദേ​ശ​ത്തെ എ​ക്‌​സി. മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നിർ​ദ്ദേ​ശ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാം.


ജി​ല്ല​യിൽ ജോ​ലി ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​കൾ​ക്ക് അ​വ​ര​വ​രു​ടെ മാ​തൃ​ഭാ​ഷ​യിൽ ബോ​ധ​വ​ത്​ക​ര​ണ സ​ന്ദേ​ശ​ങ്ങൾ വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​കൾ വ​ഴി​യും മ​റ്റ് ഉ​ചി​ത​മാ​യ മാർഗ്ഗ​ങ്ങ​ളി​ലും നൽ​കാൻ ജി​ല്ലാ ലേ​ബർ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.


ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും ക​ലാ​ - കാ​യി​ക മ​ത്സ​ര​ങ്ങ​ളും വാ​ണി​ജ്യ മേ​ള​ക​ളും നി​രോ​ധി​ച്ചു. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും അ​ത്യാ​വ​ശ്യ​ങ്ങൾ​ക്കാ​യ​ല്ലാ​തെ ആ​ളു​കൾ കൂ​ട്ടം​കൂ​ടി നിൽ​ക്കു​ന്നു​വെ​ന്ന് ബോദ്ധ്യ​പ്പെ​ട്ടാൽ അ​വ​രെ പി​രി​ച്ചു​വി​ടാൻ സ​ബ് ഇൻ​സ്‌​പെ​ക്ട​റു​ടെ പ​ദ​വി​യിൽ താ​ഴെ​യ​ല്ലാ​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെയും ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ട​റു​ടെ പ​ദ​വി​യിൽ താ​ഴെ​യ​ല്ലാ​ത്ത ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ പ​ദ​വി​യിൽ താ​ഴെ​യ​ല്ലാ​ത്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥരെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര​വി​ന് മാർ​ച്ച് 31 വ​രെ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വർ​ക്കെ​തി​രെ​യും ലം​ഘി​ക്കാൻ പ്രേ​രി​പ്പി​ക്കു​ന്ന​വർ​ക്കെ​തി​രെ​യും ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളി​ലേ​തി​ന് പു​റ​മെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം കൂ​ടി ശി​ക്ഷാ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ടർ അ​റി​യി​ച്ചു.