kovid
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പന്മന പഞ്ചായത്തിലെ ഒാഡിറ്റോറിയങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് 19 വൈറസിനെതിരെ നടത്തിയ ബോധവത്കരണം

ചവറ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പന്മന പഞ്ചായത്തിലെ ഒാഡിറ്റോറിയങ്ങളിൽ കോവിഡ് 19 വൈറസിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി ഇടപ്പള്ളിക്കോട്ട പൊൻവയൽ ,വെറ്റമുക്ക് എഫ്.കെ.എം ഒാഡിറ്റോറിയങ്ങളിലാണ് ബോധവത്കരണം സംഘടിപ്പിച്ചത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും ജനങ്ങളെ ബോധവത്കരിച്ചു. വിവാഹങ്ങൾ ചടങ്ങ് മാത്രമായി ചുരുക്കാനും നിർദ്ദേശിച്ചു. ചവറ പൊലീസ് സബ് ഇൻസ്പെക്ടർ ഷെഫീക്ക്, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജലീൽ ഇഹ്സാൻ, സിവിൽ പൊലീസ് ഓഫീസർ ബിജു എന്നിവർ ബോധവത്കരണത്തിന് നേതൃത്വം നൽകി.