v
കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് വാർഷിക ബഡ്ജറ്റിന് അംഗീകാരം

കുലശേഖരപുരം: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ 2020-2021 വർഷത്തെ വാർഷിക ബഡ്ജറ്റിൽ

കാർഷിക മേഖലയയ്ക്ക് മുന്തിയ പരിഗണന. കൃഷിക്ക് 51.80 ലക്ഷം രൂപ വകയിരുത്തിയപ്പോൾ അനുബന്ധ മേഖലയായ മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവയ്ക്ക് 95.46 ലക്ഷം രൂപ അനുവദിച്ചു.

പഞ്ചായത്തിന്റെ തീരദേശ മേഖലകളിൽ അനുദിനം രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സമഗ്രമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനായി ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷത്തി അറുപത്തിയെണ്ണായിരം രൂപ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. കുട്ടികളുടെ ക്ഷേമത്തിന് ഒരു കോടി ഒന്നര ലക്ഷം രൂപയും, വയോധികരുടെ ക്ഷേമത്തിന് 12.80 ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്ക് മൂന്നരക്കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി. ബഡ്സ് സ്കൂൾ നിർമ്മാണം, പകൽ വീട് നിർമ്മാണം, തുണി ഇസ്തിരി യൂണിറ്റ്, യോഗ പരിശീലനം, സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പ് രഹിത കേരളം ജനകീയ ഹോട്ടൽ എന്നിവയ്ക്കും തുക വകയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശീലേഖ കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഡി. രാജൻ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. മനോജ് സ്വാഗതവും എച്ച്. സലീം നന്ദിയും പറഞ്ഞു.

.