ചാത്തന്നൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വിലയിൽ കുറവുണ്ടായിട്ടും ഇന്ധനവില കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കിയാണ് സമരപരിപാടി സംഘടിപ്പിച്ചത്.
അസംബ്ലി കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, വൈസ് പ്രസിഡന്റ് വി.എം. പാർവിൻ ദാസ്, എസ്.വി. ബൈജുലാൽ, രഞ്ജിത്ത് രവീന്ദ്രൻ, വിജയ് പരവൂർ, ഷെഫീഖ് തൊടിയിൽ, സിനു മരുതൻപള്ളി, നിശാന്ത് പൂതക്കുളം, അജീഷ്, ജാസർഖാൻ, സമീർ എന്നിവർ നേതൃത്വം നൽകി.