ajith-kumar
ഡി.അജിത്ത് കുമാർ

കൊല്ലം: കൊല്ലം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായി ഡി.അജിത്ത് കുമാർ ചുമതലയേറ്റു. 1991ൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി സർവീസിൽ പ്രവേശിച്ച ഇദ്ദേഹം കാസർകോഡ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ഭാര്യ: വിജയ ലക്ഷ്മി.