അഞ്ചൽ: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെമ്പകരാമനല്ലൂർ ശാഖാ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് അടിത്തറയിട്ട ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾക്ക് വർത്തമാനകാലസാഹചര്യത്തിൽ വലിയ പ്രാധാന്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ ശാഖാ പ്രസിഡന്റ് ടി.എസ്. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ഹരിദാസ്, യോഗം അസി. സെക്രട്ടറി വനജാവിധ്യാദരൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. മോഹൻ കുമാർ, വാർഡ് മെമ്പർ അനിലാ ഷാജി, എസ്. ചന്ദ്രസേനൻ, ജി. ശശിധരൻ, എൻ. സഹദേവൻ, കെ. സോദരൻ, വി.എൻ. ഗുരുദാസ്, സി.ബി. പ്രകാശ്, പി.കെ. ദാമോദരൻ, വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.