chira
ഇടമുളയ്ക്കൽ പഞ്ചായത്തിലെ കരുന്നാമ്പ്ര മാങ്കുഴിയിൽ ചിറ കാട് കയറി നശിച്ചനിലയിൽ

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ കരുന്നാമ്പ്ര മാങ്കീഴിൽ ചിറ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നൂറ്റാണ്ട് പഴക്കമുള്ള ഈ ചിറയിൽ നിന്നാണ് വേനൽക്കാലത്ത് പ്രദേശവാസികൾ വെള്ളം സംഭരിച്ചിരുന്നത്. പ്രദേശത്തെ കൃഷി ആവശ്യത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നതും കരുന്നാമ്പ്ര മാങ്കീഴിൽ ചിറയെയാണ്. കടുത്ത വേനലിൽ പോലും ജലലഭ്യതയുള്ളതിനാൽ നാട്ടുകാർ കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ചിറയാണ് കാട് കയറി നശിച്ചത്. കരുന്നാമ്പ്ര മാങ്കീഴിൽ ചിറ വൃത്തിയാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.