കൊല്ലം: കേരള ഗവ. ലൈസൻസ്ഡ് സർവേയേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിയമപഠന ക്ലാസ് ഗാന്ധി യുവകേന്ദ്ര സംസ്ഥാന ചെയർമാൻ നാസർ.എം പെങ്ങാമഠം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സന്ധ്യാ കൃഷ്ണൻ അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ഫാസിൽ കാസിം, സംസ്ഥാന രക്ഷാധികാരി ജിജോ തോമസ് സംസ്ഥാന എക്സി. അംഗം മഹേഷ് പണിയൂർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി സന്ധ്യാ കൃഷ്ണൻ (പ്രസിഡന്റ്), രാഖി മോൾ, അമല (വൈസ് പ്രസിഡന്റ്), എം.എസ്.ശ്രീജ (ജനറൽ സെക്രട്ടറി), മുഹമ്മദ് റാഫി, പൊന്നിമോൾ (ജോ. സെക്രട്ടറി), അഖിലശ്രീ (ട്രഷറർ), ബി.എസ്.രാജി (കോ- ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.