tap1
വെളിയം റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അണുവിമുക്ത വാട്ടർ ടാപ്പ് സംവിധാനം ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: വെളിയം റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു. ഓടനാവട്ടത്ത് പ്രവർത്തിക്കുന്ന ബാങ്കിലും സഹോദര സ്ഥാപനങ്ങളിലും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി അണുബാധ ഒഴിവാക്കാനുള്ള സംവിധാനം സജ്ജമാക്കി. ജീവനക്കാർക്ക് വാട്ടർ ടാപ്പ് തുറന്നുകൊടുത്തും ഹാൻഡ് വാഷ് നൽകിയും ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്കിലെത്തുന്നവർ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കൈകൾ കഴുകിയ ശേഷമേ അകത്ത് പ്രവേശിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബാലഗോപാൽ, ബാങ്ക് സെക്രട്ടറി വിക്രമൻപിള്ള, ഭരണസമിതി അംഗം മുട്ടറ മധു, പ്രിൻസ് കായില, ജെ. അനുരൂപ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.