കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്കുകൾ നിർമ്മിച്ച് ജില്ലാ ആശുപത്രിയിയിൽ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി നഴ്സിംഗ് സൂപ്രണ്ട് ഗീതയ്ക്ക് മുഖാവരണങ്ങൾ കൈമാറി. കൊല്ലം പള്ളിത്തോട്ടം വനിതാ യൂണിറ്റ് ഭാരവാഹികളായ സുനിത, ജൂഡിത്ത്, സോണി, ഷാലൂ സോഫി എന്നിവരാണ് മാസ്ക് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും വിതരണം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം സി.പി. പ്രദീപ്, ആശുപത്രി ഡി.എം.ഒ വസന്തദാസ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിനീത വിൻസെന്റ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ. അഥിൻ, ഹോസ്പിറ്റൽ സൂപ്രണ്ട് അനൂപ് ശങ്കർ, എ.ഐ.വൈ.എഫ് ജില്ലാ എക്സി. അംഗങ്ങളായ വി. വിനേഷ്, എ. നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം ബിപിൻ ദാസ് എന്നിവർ പങ്കെടുത്തു.