leval
പുനലൂർ-പേപ്പർമിൽ റോഡിലെ ലെവൽക്രോസ് അടച്ച പൂട്ടി.

പുനലൂർ:പുനലൂർ - പേപ്പർ മിൽ റോഡിലെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീരാമപുരം മാർക്കറ്റിന് സമീപത്തെ ലെവൽക്രോസ് അടച്ചു. ഇത് വഴി പോകേണ്ട വാഹനങ്ങൾ സമീപത്തെ ചൗക്ക റോഡിനോട് ചേർന്ന് നിർമ്മാണം പൂർത്തിയായി കിടക്കുന്ന റെയിൽവേ അടിപ്പാതയിലുടെ കടന്ന് പോകണം. ഇന്നലെ രാത്രി 7.30ഓടെയാണ് പേപ്പർ മിൽ റോഡിന് മദ്ധ്യേ സ്ഥാപിച്ചിരുന്ന ലെവൽക്രോസ് അധികൃതർ അടച്ചത്. ഒരു ദിവസത്തേക്ക് ലെവൽക്രോസ് അടച്ചിടുമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് എൻജിനിയർ പുനലൂരിലെ റെയിൽവേ പൊലീസിന് കത്ത് നൽകിയിരുന്നതായി എസ്.ഐ ഷിഹാബുദ്ദീൻ അറിയിച്ചു. എന്നാൽ ടൗണിലെ അഞ്ച് റിംഗ് റോഡുകളുടെ നവീകരണ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് ലെവൽക്രോസ് പൂർണമായും അടക്കുമെന്ന് അധികൃതർ അറിയിച്ചു.