prathikal
വെളിയം ബാറിലുണ്ടായ സംഘട്ടനത്തിലെ പ്രതികൾ

ഓയൂർ: വെളിയത്തെ ബാർ ഹോട്ടലിൽ മദ്യപിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. ഓടനാവട്ടം തുറവൂർ സെന്തിൽ മന്ദിരത്തിൽ സെന്തിലിനാണ് (38) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുന്നം കലക്കോട് പാറവിള വീട്ടിൽ എബിൻ (25), കലക്കോട് മേലതിൽ വീട്ടിൽ ജിജോ (27) എന്നിവരെ പെലീസ് അറസ്റ്റ് ചെയ്തു. സാരമായി പരിക്കേറ്റ സെന്തിലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.