പത്തനാപുരം: സഹോദരിയെ വിവാഹം കഴിപ്പിച്ച് നൽകാത്തതിലുള്ള വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഇടത്തറ പാതിരിക്കൽ ആഷിക് മൻസിലിൽ ആഷികിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കുണ്ടയം മൂലക്കട കുന്നുവിള പടിഞ്ഞാറ്റതിൽ മുഹമ്മദ് അബി (19), കുണ്ടയം, മൂലക്കട, റഫാൻ മൻസിലിൽ റിയാം റഹീം (19) എന്നിവരെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ആഷിക് സഞ്ചരിച്ചിരുന്ന കാർ പ്രതികൾ മോട്ടോർ സൈക്കിളും ജീപ്പും ഉപയോഗിച്ച് തടഞ്ഞശേഷം കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പത്തനാപുരം എസ്.എച്ച്.ഒ അൻവർ, എസ്.ഐ ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ആഷിക് പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.