d
കൊറോണയുടെ പശ്ചാത്തലത്തിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കടയ്ക്കൽ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കിയോസ്‌കിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.എസ്. ബിജു നിർവഹിക്കുന്നു

കടയ്ക്കൽ : കൊറോണയുടെ പശ്ചാത്തലത്തിൽ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് കൈകഴുകുന്നതിനായി കിയോസ്‌ക് സജ്ജീകരിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.എസ്. ബിജു ഉദ്‌ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ ഷിബു കടയ്ക്കൽ, വേണു, വികാസ്, സജീർ, അനിൽ, മനോജ്‌, അരുൺ തുടങ്ങിയവർ പങ്കെടുത്തു.