പാരിപ്പള്ളി: മീനമ്പലം കരിമ്പാലൂർ ഗുരുദേവപുരം രൂപാ ഭവനിൽ എൻ.രവീന്ദ്രൻ (73) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കരിമ്പാലൂർ 1001-ാം നമ്പർ ശാഖാ സെക്രട്ടറി, പാരിപ്പള്ളി വൈസ്മെൻസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമാദേവി. മകൾ: രൂപ ജയരാജ്. മരുമകൻ: വി.എസ്.ജയരാജ് (സി.എ.പി.ടി, തിരുവനന്തപുരം). സഞ്ചയനം 20ന് രാവിലെ 7.30ന്.